LiveTV

Live

Kerala

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

 ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരും ബിനോയിയുടെതാണെന്ന് കണ്ടെത്തിയത് ബിനോയിയെ കൂടുതല്‍ കുരുക്കിലാക്കും.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. പാരതിയില്‍ മുബൈ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിയിലാണ് ബിനോയ് കോടിയേരി മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഒളിവില്‍ കഴിയുന്ന ബിനോയ് അഭിഭാഷകന്‍ വഴി നല്‍കിയ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് വിലിയിരുത്തല്‍. ബിനോയിയോട് ഹാജരാകാൻ കോടതി ഉത്തരവിട്ടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ബിനോയിയെ കണ്ടെത്താൻ മുംബൈയ് പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കില്ലെന്നാണ് സൂചന. കോടതി വിധി വന്ന ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം യുവതിയുമായി ബിനോയിക്ക് ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. 2013 ഏപ്രിൽ, മെയ് മാസങ്ങളിൽ യുവതിക്ക് ബിനോയ് പണം അയച്ചുകൊടുത്തതിന്റെ ഉള്‍പ്പെടുയള്ള വിവരങ്ങൾ പുറത്തായി. ഐ.സി.ഐ.സി ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായി ഏഴര ലക്ഷം രൂപ അയച്ചു. ബാങ്ക് രേഖളിൽ ഭർത്താവിന്റെ പേര് ബിനോയിയുടേതാണ്. ബിനോയിക്കെതിരെ തെളിവായി സമർപ്പിച്ച പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. 2014ൽ പുതുക്കിയ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.