LiveTV

Live

Kerala

മുത്തലാഖ് ബില്‍: വീഴ്ച ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങള്‍

ബില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും സ്പീക്കര്‍ അനുവദിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി തങ്ങളോട് വിശദീകരിച്ചു

മുത്തലാഖ് ബില്‍: വീഴ്ച ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങള്‍

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കി എതിര്‍പ്പ് ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയ ലീഗ് ലോക്‌സഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി അധ്യക്ഷന്റെ ശാസന. സംഭവിച്ച വീഴ്ച ഗൗരവമുള്ളതാണെന്നും മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുതെന്നും ഹൈദരലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു. ബില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും സ്പീക്കര്‍ അനുവദിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി തങ്ങളോട് വിശദീകരിച്ചു.

മുത്തലാഖ് ബില്‍: വീഴ്ച ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങള്‍

മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പ് ഉന്നയിച്ച് സംസാരിക്കുന്നതില്‍ വീഴ്ച വരുത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷമായ ട്രോള്‍ ആക്രമണവും കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായി. എന്നാല്‍ വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണെന്നും ചര്‍ച്ചക്കുള്ള അവസരം വരുന്നതേ ഉള്ളൂവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

മുത്തലാഖ് ബില്‍: വീഴ്ച ആവര്‍ത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങള്‍

കോണ്‍ഗ്രസ് അംഗം ശശി തരൂര്‍, ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍, എ.ഐ.എം.ഐ.എം അംഗം അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കി സഭയില്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ബില്‍ അവതരിപ്പിച്ചതിന് ശേഷമേ ഇനി ലീഗിന് പ്രസംഗിക്കാന്‍ അവസരം കിട്ടൂ. അപ്പോഴും നേരത്തെ എതിര്‍ത്ത് പ്രസംഗിച്ചവര്‍ക്ക് അവസരം ലഭിക്കും.