LiveTV

Live

Kerala

കോതമംഗലം പോത്താനിക്കാട് മധ്യവയസ്കൻ മരിച്ചത് എയർഗണ്ണിൽ നിന്നും വെടിയേറ്റല്ലെന്ന് റിപ്പോർട്ട് 

മൃതദേഹത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കോതമംഗലം പോത്താനിക്കാട് മധ്യവയസ്കൻ മരിച്ചത് എയർഗണ്ണിൽ നിന്നും വെടിയേറ്റല്ലെന്ന് റിപ്പോർട്ട് 

കോതമംഗലം പോത്താനിക്കാട് മധ്യവയസ്കൻ മരിച്ചത് എയർഗണ്ണിൽ നിന്നും വെടിയേറ്റല്ലെന്ന് റിപ്പോർട്ട്. ബാലിസ്റ്റിക് വിഭാഗം നടത്തിയ പരിശോധനയിൽ തോക്കിൽ നിന്നും വെടിയുതിര്‍ത്തതിന് തെളിവുകൾ ലഭിച്ചില്ല. മൃതദേഹത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയായിരുന്നു പോത്താനിക്കാട് സ്വദേശി പ്രസാദിനെ അയൽവാസി സജീവന്റെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എയർഗണ്ണിൽ നിന്ന് വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് ബാലിസ്റ്റിക് വിഭാഗം നടത്തിയ പരിശോധനയിൽ എയർ ഗണ്ണിൽ നിന്നും വെടിയുതിർത്തിട്ടില്ലെന്ന് കണ്ടെത്തി.

ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. എയർഗൺ പൊട്ടിയ നിലയിലാണ് കണ്ടെത്തിയത്. എയർ ഗൺ ഉപയോഗിച്ച് പ്രസാദിന് മര്‍ദ്ദനമേറ്റതായി സംശയം ഉണ്ട്. സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ സജീവനെയും മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിക്കുന്നതിന്റെ തലേ ദിവസം രാത്രി പ്രസാദുമൊത്ത് മദ്യപിച്ചിരുന്നതായി സജീവൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.