LiveTV

Live

Kerala

സ്വാശ്രയ രംഗത്തെ നേട്ടങ്ങളില്ലാതെ പ്രോഗ്രസ് റിപ്പോർട്ട്

ഉന്നത വിദ്യാഭ്യാസ മേഖലയാകെ മികവുറ്റതാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടനപത്രിക വാഗ്ദാനം. ഇതിനായിട്ടാണ് ഈ മേഖലയെ രണ്ടായി വിഭജിച്ച് രണ്ട് മന്ത്രിമാർക്ക് ചുമതല നൽകിയതും.

സ്വാശ്രയ രംഗത്തെ നേട്ടങ്ങളില്ലാതെ പ്രോഗ്രസ് റിപ്പോർട്ട്

വിദ്യാഭ്യാസ രംഗത്തെ രണ്ടായി വിഭജിച്ച് രണ്ട് മന്ത്രിമാരുടെ കീഴിലാക്കിയ ശേഷമുള്ള സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ എന്തെന്ന് പറയുന്നില്ല . സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പറയാൻ കഴിയാത്ത റിപ്പോർട്ട് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ഉയർത്തിക്കാട്ടുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയാകെ മികവുറ്റതാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടനപത്രിക വാഗ്ദാനം. ഇതിനായിട്ടാണ് ഈ മേഖലയെ രണ്ടായി വിഭജിച്ച് രണ്ട് മന്ത്രിമാർക്ക് ചുമതല നൽകിയതും. ദേശീയ തലത്തിലെ നാക് മാതൃകയിൽ അക്രഡിറ്റേഷൻ നൽകുന്നതിന് സംസ്ഥാനത്ത് സാക് വരുന്നു എന്നതാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ കാതലായ മാറ്റം. സർക്കാരിന്റെ കൈപൊള്ളിയ മെഡിക്കൽ സ്വാശ്രയരംഗത്തെ ഫീസ് ഏകീകരിച്ച് കുത്തനെ കൂട്ടിയത് പ്രോഗ്രസ് റിപ്പോർട്ടിലെങ്ങും കാണാനില്ല. കുറഞ്ഞ ഫീസിന് മെഡിക്കൽ പഠനമെന്നത് വാഗ്ദാനത്തിലൊതുങ്ങി.

എൻജിനീയറിംഗ് രംഗത്തെ മാറ്റങ്ങൾക്ക് പുതിയ കോഴ്സുകൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ പുരോഗതി സർക്കാരിന്റെ പ്രോഗ്രസിൽ കണ്ടെത്താനാവില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമേർപ്പെടുത്തുമെന്നതും വാഗ്ദാനം മാത്രമായി. ഗവേഷണരംഗത്ത് വലിയ മാറ്റങ്ങളുണ്ടാവുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാര്യമായ ചുവടുവെപ്പുകളൊന്നും പുരോഗതി റിപ്പോർട്ടിലില്ല.