LiveTV

Live

Kerala

ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ; യുവതിക്ക് പണം അയച്ചതിന്‍റെ രേഖകള്‍ പുറത്ത് 

2013 ഏപ്രിൽ, മെയ് മാസങ്ങളിലായി യുവതിയുടെ അക്കൌണ്ടിലേക്ക് ഏഴര ലക്ഷം രൂപ ബിനോയ് കോടിയേരി അയച്ചതിന്‍റെ രേഖകൾ പുറത്ത് വന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.

ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ; യുവതിക്ക്  പണം അയച്ചതിന്‍റെ രേഖകള്‍ പുറത്ത് 

ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. 2013 ഏപ്രിൽ, മെയ് മാസങ്ങളിലായി യുവതിയുടെ അക്കൌണ്ടിലേക്ക് ഏഴര ലക്ഷം രൂപ ബിനോയ് കോടിയേരി അയച്ചതിന്‍റെ രേഖകൾ പുറത്ത് വന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ പരാതി നൽകിയത്. യുവതിയെ അറിയാമെന്ന് മാത്രമാണ് വാർത്ത വന്നപ്പോൾ ബിനോയ് പറഞ്ഞത്. എന്നാല്‍ ബിനോയിയുടെ വാദങ്ങളെല്ലാം ഇപ്പോൾ പൊളിയുകയാണ്. 2013 ഏപ്രിൽ, മെയ് മാസങ്ങളിൽ യുവതിക്ക് ബിനോയ് അയച്ചുകൊടുത്ത പണത്തിന്റെ വിവരങ്ങൾ പുറത്തായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായി ഏഴര ലക്ഷം രൂപ അയച്ചു. ബാങ്ക് രേഖകളിൽ ഭർത്താവിന്റെ പേര് ബിനോയി എന്നാണ്. ബിനോയിക്കെതിരെ തെളിവായി സമർപ്പിച്ച പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. 2014ൽ പുതുക്കിയ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.

ഒളിവിലുള്ള ബിനോയിയെ കണ്ടെത്താനായിട്ടില്ല. ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ കോടതി നാളെ പരിഗണിക്കും. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. ബിനോയിയോട് ഹാജരാകാൻ കോടതി ഉത്തരവിടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ബിനോയിയെ കണ്ടെത്താൻ മുംബൈ പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. കോടതി വിധി വന്ന ശേഷം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.