LiveTV

Live

Kerala

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി

ബാങ്കേഴ്‌സ് സമിതിയുടെ നടപടി മനുഷ്യത്വവിരുദ്ധമാണെന്നും പരസ്യം നല്‍കിയത് ശരിയായില്ലെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയെന്ന് ബാങ്കേഴ്സ് സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രങ്ങളിൽ പരസ്യം നൽകി. സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് കാലാവധി നീട്ടി നൽകില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ നീക്കം. ബാങ്കുകളുടേത് മനുഷ്യത്വവിരുദ്ധമായ നിലപാടാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

പ്രളയ ദുരിതത്തിലകപ്പെട്ട കർഷകരുടെ എല്ലാ വായ്പകൾക്കും പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകാനാകില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. തൊട്ട് പിന്നാലെയാണ് ജപ്തി ഭീഷണിയുമായി ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയത്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന നിലപാടിലാണ് ബാങ്കുകൾ.

25ന് ബാങ്കേഴ്സ് സമിതി യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ബാങ്കുകളുടേത് ഇരട്ടത്താപ്പ് നയമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. സർക്കാർ നിലപാടിൽ ഉറച്ച് നിൽക്കും. പരസ്യം നൽകിയത് മനുഷ്യത്വ വിരുദ്ധമെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. സർക്കാരിനെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ബാങ്കേഴ്സ് സമിതി പരസ്യമിറക്കിയത്. ജപ്തി നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റന്നാളത്തെ യോഗത്തിലാണ് ഇനി പ്രതീക്ഷ.