LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ യു.ഡി.എഫ് ഇടപെടുന്നു; നാളെ ചര്‍ച്ച

സമവായത്തിന് തയ്യാറാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എന്നാല്‍ ഉപാധികളോടെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

കേരള കോണ്‍ഗ്രസിലെ  തര്‍ക്കത്തില്‍ യു.ഡി.എഫ് ഇടപെടുന്നു; നാളെ ചര്‍ച്ച

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് ചര്‍ച്ച തുടങ്ങുന്നു. ജോസ് കെ മാണിയുമായി നാളെ സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമവായത്തിന് തയ്യാറാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എന്നാല്‍ ഉപാധികളോടെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. തൊട്ടുപിന്നാലെയാണ് നാളെ ചര്‍ച്ച നടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്.

യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടും നിയമപ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്നു. എന്നാല്‍ ഉപാധികളോടെ ചര്‍ച്ചക്കില്ലെന്നാണ് പി.ജെ ജോസഫിന്റെ പ്രതികരണം. സമവായത്തിന് ജോസ് കെ മാണി സന്നദ്ധത അറിയിച്ച ശേഷവും ജോസഫ് വിഭാഗം രൂക്ഷമായ വിമര്‍ശനം ആവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗമായ വനിതാ കോണ്‍ഗ്രസ് പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫനാണ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേര്‍ന്നത്.