LiveTV

Live

Kerala

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും 

നോട്ടീസ് ലഭിക്കാത്തതിനാൽ ബദൽ ക്രമീകരണo നടത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സമരം അന്തർ സംസ്ഥാന യാത്രക്കാരെ വലയ്ക്കും.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും 

കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ ഓട്ടം നിർത്തും. ഓപറേഷൻ നൈറ്റ് റൈഡേഴ്സിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. എന്നാൽ സമരത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാറിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമാണ് ഗതാഗത മന്ത്രിയുടെ നിലപാട്. നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നുണ്ടോയെ ന്നറിയാന്‍ പരിശോധന തുടരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്റർ സ്റ്ററ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. മോട്ടോർ വാഹന നിയമത്തിലെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നതായി കാട്ടി പിഴ ഈടാക്കുന്നത് നിർത്തി വെയ്ക്കണമെന്നാണ് ആവശ്യം. ഒപ്പം ഓപ്പറേഷൻ നെറ്റ് റൈഡേഴ്സ് എന്ന പേരിൽ നടത്തുന്ന പരിശോധന നിർത്തിവെക്കണമെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വെച്ചു. അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമ ലംഘനത്തിന് എതിരായ നടപടി കൂടുതൽ ശക്തമാക്കുമെന്നായിരന്നു സർക്കാർ നിലപാട്.

സർക്കാരിന് നോട്ടീസ് നൽകാതെ നടത്തുന്ന സമരം നിയമ വ്യവസ്ഥതയോടുള്ള വെല്ലുവിളിയാണെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നോട്ടീസ് ലഭിക്കാത്തതിനാൽ ബദൽ ക്രമീകരണo നടത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സമരം അന്തർ സംസ്ഥാന യാത്രക്കാരെ വലയ്ക്കും.