LiveTV

Live

Kerala

കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാത്തത് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി

നാളെ നടക്കുന്ന അന്തര്‍സംസ്ഥാന ബസ് സമരം സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാത്തത് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി

കൊച്ചിയിൽ കല്ലടബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ഉടമയെ സഹായിക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നാളെ നടക്കുന്ന അന്തര്‍സംസ്ഥാന ബസ് സമരം സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.