LiveTV

Live

Kerala

കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന. കഞ്ചാവും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു

കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

സംസ്‌ഥാനത്തെ രണ്ട് സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന. തൃശൂർ വിയ്യൂരിലും കണ്ണൂർ സെൻട്രൽ ജയിലിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ സ്മാർട്ട് ഫോണുകളും ലഹരി വസ്തുക്കളും പിടികൂടി. വിയ്യൂരിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്ന ഷാഫിയിൽ നിന്ന് രണ്ട് സ്മാർട്ട് ഫോണുകളാണ് പിടിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് പരിശോധന തുടങ്ങിയത്.റെയ്ഡ് തുടങ്ങുമ്പോഴാണ് ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ വിവരം അറിഞ്ഞത്. കണ്ണൂരിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് നേരിട്ടാണ് റൈഡിനു നേതൃത്വം നൽകിയത്. വിയ്യൂരിൽ തൃശൂർ സിറ്റി പൊലീസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 120 പൊലീസുകാരാണ് വിയ്യൂരിലെ പരിശോധന സംഘത്തിലുണ്ടായിരുന്നത്. 20 പാക്കറ്റ്‌ കഞ്ചാവുൾപ്പെടെ നിരവധി ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.റൈഡിനെ തുടർന്ന് കണ്ണൂരിലും വിയ്യൂരിലും പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. ജയിൽ ജീവനക്കാരുടെ സഹായം അനധികൃത വസ്തുക്കൾ കൈവശം വെക്കാൻ തടവുകാർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.