LiveTV

Live

Kerala

അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.

അന്ധനായ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം തമ്പാനൂരില്‍ കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരന്റെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍ . എറണാംകുളം മരട് സ്വദേശി സുനില്‍ കുമാറിനെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. പട്ടാപ്പകല്‍ ഒരു കെട്ടോളം ലോട്ടറി മോഷ്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഇന്നലെ രാവിലെയാണ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഭവം നടക്കുന്നത്. സ്റ്റാന്‍ഡിന് അകത്തുള്ള എ.ടി.എമ്മിന് സമീപം ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വെള്ളറട സ്വദേശി സുരന്റെ ലോട്ടറികള്‍ തട്ടിയെടുത്ത് സുനില്‍ കടന്നു കളയുകയായിരുന്നു. സിസി ടിവയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സാമൂഹമാധ്യമങ്ങളിലടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നിട് ഇയാളെ തമ്പാനൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെട്ടിരുന്നു. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ സുനില്‍.