LiveTV

Live

Kerala

സാമൂഹ്യ ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാൻ കർമപദ്ധതി ഒരുക്കി സംസ്ഥാന സർക്കാർ 

സംസ്ഥാനത്തെ മാവോയിസ്റ്റ് വെല്ലുവിളികൾ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് സാമൂഹ്യ ഇടപെടൽ കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്.

 സാമൂഹ്യ ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാൻ കർമപദ്ധതി ഒരുക്കി സംസ്ഥാന സർക്കാർ 

സാമൂഹ്യ ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാൻ കർമപദ്ധതി ഒരുക്കി സംസ്ഥാന സർക്കാർ. മാവോയിസ്റ്റ് ബാധിത മേഖലയായ ഉത്തര കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക പദ്ധതി നടപ്പിലാക്കാൻ മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

സംസ്ഥാനത്തെ മാവോയിസ്റ്റ് വെല്ലുവിളികൾ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് സാമൂഹ്യ ഇടപെടൽ കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വനംവകുപ്പിനും പോലീസിനുമൊപ്പം ഐ.ടി.ഡി.പി, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവരെ കൂടി മാവോയിസ്റ്റുകളെ നേരിടുന്നതിൽ സജീവ പങ്കാളികളാക്കും.

ആദിവാസി മേഖലകളിൽ നിരന്തരം മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ, സാമൂഹ്യ ബോധവൽക്കരണമാകും പ്രധാന പരിപാടി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്‌ സർക്കാർ നയമനുസരിച്ച് പ്രത്യേക പാക്കേജ് നിലവിലുണ്ട്. ഇതും കൂടുതൽ കാര്യക്ഷമമാക്കും.

ഡി.ജി.പി ലോക്നാഥ് ബെഹ്റ, മാവോയിസ്റ്റ് ബാധിത മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ച ഉത്തര കേരളത്തിലെ അഞ്ച് ജില്ലകളിലെ കളക്ടർമാർ, പോലീസ് മേധാവിമാർ എന്നിവർക്ക് പുറമേ, ഐ.ടി.ഡി.പി, വനം, സാമൂഹിക നീതി, പഞ്ചായത്ത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥന്മാരും യോഗത്തിൽ പങ്കെടുത്തു.