LiveTV

Live

Kerala

വടക്കന്‍ ജില്ലകളില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കൊല്ലം ഇരവിപുരം തീരത്തെ പുലിമുട്ട് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് രാപ്പകൽ സമരം നടത്തുകയാണ്.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ഭാഗം എന്നിവിടങ്ങളില്‍ ഈ മാസം 24 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചു. കൊല്ലം ബീച്ച് മുതല്‍ ചാനാക്കഴികം വരെയുള്ള ഏഴ് മീറ്റര്‍ ദീരം തീരദേശ റോഡ് കടലെടുത്തു. പുലിമുട്ട് നിർമ്മാണം പൂർത്തിയാകാത്തതിനാൽ കടൽക്ഷോഭം ശക്തമാണ്.

മുൻസർക്കാർ അനുവദിച്ച പുലിമുട്ടുകളുടെ നിർമ്മാണം നിലവിൽ സ്തംഭിച്ചിരിക്കുകയാണ്. ഇത് പുനരാരംഭിച്ച് തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് രാപകല്‍ സമരം നടത്തുകയാണ്. സമരം നാളെ രാവിലെ 9 മണിക്കാണ് അവസാനിക്കുക. കോഴിക്കോട് പുതിയാപ്പ കടപ്പുറത്ത് ഇന്നും കടല്‍ ക്ഷോഭമുണ്ടായി. ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും നിരവധി ബോട്ടുകള്‍ കരക്കടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.