LiveTV

Live

Kerala

വയനാട് ജില്ലയിൽ എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്.

വയനാട് ജില്ലയിൽ എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. തുടർ ചികിത്സയും നിരീക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആർക്കും തന്നെ ഇപ്പോൾ പനി മൂലമുള്ള ഗുരുതരാവസ്ഥയില്ല. നാലു കുട്ടികളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചതിൽ മൂന്ന് കുട്ടികൾക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ ബത്തേരി താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി.