LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം; പി.ജെ ജോസഫ് അനുകൂല നിലപാടുമായി ഫ്രാന്‍സിസ് ജോര്‍ജ്ജ്

ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ശരിയല്ലായിരുന്നുവെന്നും ഇന്നേവരെ ഇല്ലാതിരുന്ന ജനാധപത്യ രീതികള്‍ ഇപ്പോള്‍ എന്തിന് നടപ്പിലാക്കുന്നവെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ചോദിച്ചു. 

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം; പി.ജെ ജോസഫ് അനുകൂല നിലപാടുമായി ഫ്രാന്‍സിസ് ജോര്‍ജ്ജ്

കേരളാകോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായതോടെ പി.ജെ ജോസഫ് അനുകൂല നിലപാടുമായി ഫ്രാന്‍സിസ് ജോര്‍ജ്ജ്. ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ശരിയല്ലായിരുന്നുവെന്നും ഇന്നേവരെ ഇല്ലാതിരുന്ന ജനാധപത്യ രീതികള്‍ ഇപ്പോള്‍ എന്തിന് നടപ്പിലാക്കുന്നവെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ചോദിച്ചു. കേരള കോണ്‍ഗ്രസുകളുടെ ലയനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ ജന്മദിനാഘോഷ വേളയിലാണ് പിജെ ജോസഫ് വിഭാഗത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് ഫ്രാന്‍സ് ജോര്‍ജ്ജ് സ്വീകരിച്ചത്. ലയന സമയത്ത് തന്നെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയുണ്ടായി. എക്കാലത്തും കെ.എം മാണി അടക്കമുള്ള നേതാക്കളാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ഇപ്പോള്‍ ജനാധിപത്യ രീതി സ്വീകരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസുകളുടെ ഒന്നിക്കണമെന്ന നിലപാടും ഫ്രാന്‍സ് ജോര്‍ജ്ജ് ആവര്‍ത്തിച്ചു. മറ്റ് കേരള കോണ്‍ഗ്രസുകളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ഈ പ്രതികരണം.