LiveTV

Live

Kerala

സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം

ഈ മാസം 27 നാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള തിരിച്ചറയില്‍ കാര്‍ഡ് നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്നാണ് പ്രതിഷേധത്തിനിടയായ പരാതി

സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം. തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം വൈകിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം സഹകരണ സംഘം ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവര്‍ക്ക് മര്‍ദനമേറ്റെന്നും ആരോപണം. ഈ മാസം 27 നാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള തിരിച്ചറയില്‍ കാര്‍ഡ് നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്നാണ് പ്രതിഷേധത്തിനിടയായ പരാതി. അയ്യായിരത്തിന് മുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ളതില്‍ ആയിരത്തോളം കാര്‍ഡുകള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. തിങ്കളാഴ്ച വരെയാണ് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം നടത്താന്‍ കഴിയൂ. നാളെ അവധിയുമാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് അനുകൂല പാനലിലെ സ്ഥാനാര്‍ഥികള്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ളവര്‍ക്ക് മാത്രമേ സഹകരണ സംഘത്തില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നും സംഘടിക്കല്‍ അനുവദിക്കില്ലെന്നും സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് നിലപാടെടുത്തു. ഇതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പിന്‍രെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍ പറയുന്നത്. അട്ടിമറിക്കാന്‍ ശ്രമം നടന്നാല‍് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് യു.ഡി.എഫ് അനുകൂല പാനലിന്‍റെ തീരുമാനം.