LiveTV

Live

Kerala

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ താത്ക്കാലിക ഡ്രൈവറും സന്തത സഹചാരിയുമാണ് രാജേഷ്.

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സി.പി.എം തലശേരി ഏരിയ കമ്മറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ താത്ക്കാലിക ഡ്രൈവറും സന്തത സഹചാരിയുമാണ് രാജേഷ്.

ബി.ജെ.പി നേതാവ് സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതി കഠിന തടവിന് ശിക്ഷിച്ച പൊട്ടി സന്തോഷിനെ കഴിഞ്ഞ ദിവസം സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. സി.ഒ.ടി നസീറിനെതിരായ അക്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും താനാണന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്കിനയിട്ടുണ്ട്. അക്രമം നടന്ന ദിവസം സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി കൂടിയായ രാജേഷ് 12 തവണ സന്തോഷിനെ ഫോണ്‍ ചെയ്തതായി അന്വേക്ഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തില്‍ രാജേഷിനുളള പങ്ക് തെളിഞ്ഞത്.

നസീര്‍ അക്രമിക്കപ്പെടുമെന്ന വിവരം രാജേഷിന് അറിയാമായിരുന്നു.പ്രതികള്‍ക്ക് ആയുധം എത്തിച്ച് നല്‍കിയതും കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ താമസിക്കാന്‍ സൌകര്യം ഒരുക്കിയതും രാജേഷിന്റെ അറിവോടെ ആണന്നും പോലീസ് പറയുന്നു.എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ താത്കാലിക ഡ്രൈവറും സന്തത സഹചാരിയുമാണ് രാജേഷ്. സംഭവത്തില്‍ ഷംസീറിന് പങ്കുണ്ടന്ന സി.ഒ.ടി നസീന്റെ ആരോപണത്തിന് ബലം നല്‍കുന്നതാണ് രാജേഷിന്റെ അറസ്റ്റ്. അറസ്റ്റിലായ രാജേഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. രാജേഷിന്റെ അറസ്റ്റോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.