LiveTV

Live

Kerala

പി.കെ ശ്യാമള രാജിക്കത്ത് നല്‍കി

ശ്യാമളയെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തി

 പി.കെ ശ്യാമള രാജിക്കത്ത് നല്‍കി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് പി.കെ ശ്യാമള. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റിലാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. ‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സി.പി.എം പൊതു യോഗം വിളിച്ചിട്ടുണ്ട്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമയി ബന്ധപ്പെട്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിലും ഇന്നലെ നടന്ന ആന്തൂര്‍ ,ബക്കളം, കൂടല്ലൂര്‍ ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും പി.കെ ശ്യാമള ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വെക്കണമെന്ന വികാരമാണ് ഉയര്‍ന്നുവന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന്ത്.ഇത് സംബന്ധിച്ച് ശ്യാമളുയടെ ഭാഗം കേള്‍ക്കുന്നതിന് വേണ്ടി ഇവരെ യോഗത്തിലേക്ക് വിളിച്ചു വരുത്തകയായിരുന്നു. പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ അണികള്‍ക്കിടയില്‍ പോലും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥാനം രാജി വെക്കാമെന്ന നിലപാടാണ് ശ്യാമള സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്.

ശ്യാമളക്കെതിരെ നടപടിയെടുക്കന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ഒരു പൊതുധാരണ വന്നിരുന്നു. ഇക്കാര്യം സാജന്റെ ഭാര്യയെ ജില്ലാ നേതൃത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് ആന്തൂരില്‍ നടക്കുന്ന പൊതുയോഗത്തിന് മുന്‍പ് ശ്യാമളക്കെതിരെ എന്ത് നടപടി യെടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ധാരണ.