LiveTV

Live

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൻജിയോ പ്ലാസ്റ്റി പ്രതിസന്ധിയിൽ

ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകില്ലെന്ന മുന്നറിയിപ്പ് കാർഡിയോളജി വിഭാഗം സൂപ്രണ്ടിനെ അറിയിച്ചു.

 കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൻജിയോ പ്ലാസ്റ്റി പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൻജിയോ പ്ലാസ്റ്റി പ്രതിസന്ധിയിൽ . സ്റ്റെന്റ് വിതരണം നിലച്ചതോടെ രോഗികളുടെ ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയാണ്. ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകില്ലെന്ന മുന്നറിയിപ്പ് കാർഡിയോളജി വിഭാഗം സൂപ്രണ്ടിനെ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജൂൺ 10 ന് ശേഷം സ്റ്റെന്റുകൾ വിതരണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ കുറെ ദിവസമായി മെഡിക്കൽ കോളേജിലെ കാത്ത് ലാബിൽ ആൻജിയോ പ്ലാസ്റ്റി താളം തെറ്റുകയാണ്. നേരത്തെ ശരാശരി 15 ആൻജിയോ പ്ലാസ്റ്റികൾ നടന്ന മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് ഒന്നോ രണ്ടോ ആൻജിയോ പ്ലാസ്റ്റി മാത്രമാണ്. ഈ അവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്. മരുന്ന് വിതരണക്കാരുടെയും സ്റ്റെന്റ് വിതരണക്കാരുടെയും സംഘടനപ്രതിനിധികളുമായി ഇന്ന് മെഡിക്കൽ കോളേജ് അധികൃതർ കൂടിക്കാഴ്ച നടത്തും.മെഡിക്കല്‍ കോളേജില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്റ്റെന്റ് നല്കിയതില്‍ 2018 ജൂണ്‍ മുതല്‍ 30 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. ആര്‍.എസ്.ബി.വൈ പദ്ധതിയിലൂടെ വിതരണം ചെയ്ത വകയില്‍ 16 കോടിയും ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്‍റ് വിതരണം ചെയ്ത വകയിൽ.2014 മുതലുള്ള കുടിശ്ശികയും ബാക്കിയാണ്.