LiveTV

Live

Kerala

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

കാറിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം കോവളത്ത് വൻ ലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ കടത്തിയ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടികൂടി. കേരളത്തിലേക്ക് ലഹരി കടത്തുന്നവരില്‍ പ്രധാനിയായ കോട്ടയം സ്വദേശി ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന തല സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. തിരുവനന്തപുരം മുതൽ മലപ്പുറം വരെ വിതരണം ചെയ്യാനാണ് ഇത് എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയുമായ ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കോവളം ബൈപാസിൽ വച്ചാണ് പിടികൂടിയത്.

ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് ജോർജ്കുട്ടിയുടെ പ്രവർത്തനം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.