LiveTV

Live

Kerala

മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

അന്വേഷണത്തിന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരത്ത് മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ജീവനക്കാരി അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റ് വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വരാന്തയില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.