LiveTV

Live

Kerala

കോഴിക്കോട് നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേട്; മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേട്; മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷാ എഴുതിയ കേസില്‍ പരീക്ഷാ ഡെപ്യൂട്ടി സുപ്രണ്ടായിരുന്ന പി.കെ ഫൈസല്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ മുക്കം സിഐ മുമ്പാകെയാണ് ഫൈസല്‍ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കീഴടങ്ങിയത്.

പി.കെ ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാവിലെ 9 മണിക്ക് മുമ്പ് ഹാജരായാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ച് കീഴടങ്ങുന്ന ദിവസം തന്നെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചേന്ദമംഗലൂര്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയാ പി.കെ ഫൈസല്‍ രാവിലെ 8.30 ഓടെ മുക്കം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് പരീക്ഷാ അട്ടിമറിയുമായി ഒരു ബന്ധവുമില്ലെന്നാണ് ഫൈസലിന്റെ വാദം. പരീക്ഷാ ഡെപ്യൂട്ടി ചീഫ് സുപ്രണ്ടായ തനിക്ക് ക്രമക്കേട് സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരിന്നില്ലെന്ന് അന്വേഷണ സംഘത്തിന് ഫൈസല്‍ മൊഴി നല്‍കിയതായാണ് വിവരം. ഉത്തരകടലാസിന്റെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷാ ചീഫ് സുപ്രണ്ടിനാണെന്നും ഫൈസലിന്റെ മൊഴിയിലുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളായ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചീഫ് സുപ്രണ്ടും നീലേശ്വരം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പാളുമായ കെ റസിയ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.