LiveTV

Live

Kerala

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ വരുന്നു; ചിലവ് 50 പൈസ/ കി.മീ

ഒരു വര്‍ഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ് പദ്ധതി.

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ വരുന്നു; ചിലവ് 50 പൈസ/ കി.മീ

ഇലക്ട്രിക് ഓട്ടോകള്‍ സംസ്ഥാന സര്‍ക്കാര്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും. ഇതിനുള്ള അനുമതി കേരളാ ഓട്ടോ മൊബൈല്‍സിന് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളാ നീം ജി എന്ന പേരിലായിരിക്കും ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മ്മിക്കുക.

പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്. ഇ ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്ന ആദ്യ പൊതുമേഖലാസ്ഥാപനമായി കെ.എ.എല്‍. ഒരു വര്‍ഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ് പദ്ധതി.

'കേരളാ നീം ജി ' കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരളാ നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള...

Posted by Pinarayi Vijayan on Friday, June 21, 2019

അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം , ഇന്ധനചെലവ് എന്നിവ കുറയും എന്നതാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രത്യേകത. ഇലക്ട്രിക് ഓട്ടോക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ അമ്പത് പൈസയാണ് ചെലവ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.