LiveTV

Live

Kerala

കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ; ആശംസകള്‍ നേർന്ന് രാഷ്ട്രീയ കേരളം

കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ; ആശംസകള്‍ നേർന്ന് രാഷ്ട്രീയ കേരളം

ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. കെ.ആർ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് രാഷ്ട്രീയ കേരളം. നിയമ സഭയ്ക്ക് അവധി നൽകി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ഗൗരിയമ്മയ്ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ ആലപ്പുഴയിലെത്തി. കുട്ടിക്കാലം മുതലുള്ള ജീവിത കഥ തമാശയും വേദനയും കലര്‍ന്ന വാക്കുകളിലൂടെ ഗൗരിയമ്മ വിവരിച്ചു. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.

നൂറ്റിയൊന്നാം വയസ്സിൽ സഹജീവികളെ സഹായിക്കാന്‍ കഴിയുന്നത് അത്യപൂർവ ജീവതമാണെന്ന് ഓര്‍മിപ്പിച്ച് ജന്മദിന ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. പിന്നെ പിന്നിട്ട കാലം ഓര്‍മിച്ച് ഗൗരിയമ്മ. ലോ കോളജിലെ പഠന കാലത്തെ പ്രണയകാലത്തെ കുറിച്ച് പറഞ്ഞപ്പോള്‍ 17കാരിയുടെ നാണം. ജീവിതം രാഷ്ട്രീയത്തിലെത്തിയതോടെ ശബ്ദം കനത്തു. അരൂരിൽ തോൽപ്പിച്ച ആരിഫിന് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് വരെ ഗൗരിയമ്മ പറഞ്ഞുവെച്ചു.

മൂവായിരത്തോളം ആളുകളാണ് രാഷ്ട്രീയ മുത്തശ്ശിക്ക് പിറന്നാൾ ആശംസ നേരാൻ എത്തിയത്.