LiveTV

Live

Kerala

ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; സ്വമേധയാ കേസെടുത്തു

കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക

ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; സ്വമേധയാ കേസെടുത്തു

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ച്ചക്കകം സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. സംരംഭകരുടെ അപേക്ഷകളില്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് പൊറുക്കാനാകാത്ത സമീപനമാണെന്നും കോടതി വ്യക്തമാക്കി.

Also read: പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം; ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചു  

ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് വ്യവസായിയുടെ ആത്മഹത്യയെന്നും നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ സ്വകാര്യമേഖലിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി സംഭവം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് വ്യക്തമാക്കി.

മുന്‍സിപ്പാലിറ്റിയും വ്യവസായി സാജന്‍ പാറയിലും തമ്മില്‍ നടത്തിയ ആശയവിനിമയം സംബസിച്ച വിവരങ്ങള്‍ ഇതില്‍ ഉണ്ടാവണം. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. അതിനാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഉതകുന്ന പോസിറ്റീവ് നടപടികള്‍ സ്വീകരിക്കണം. അപേക്ഷകളില്‍ അധികൃതര്‍ തീരുമാനമെടുക്കാതിരിക്കുന്നത് തെറ്റാണ്. വ്യവസായങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നടപടികള്‍ വേണമെന്നും കോടതി പറഞ്ഞു.

വ്യവസായ സംരംഭകര്‍ അപേക്ഷക നല്‍കിയാല്‍ അധികൃതര്‍ തീരുമാനെടുക്കാതിരിക്കുന്നത് പൊറുക്കാനാകാത്ത സമീപനമാണെന്നും കോടതി വ്യക്തമാക്കി. വ്യവസായിയുടെ അപേക്ഷ മുനിസിപ്പാലിറ്റിയുടെ പരിഗണനയിലിരിക്കെയാണ് ആത്മഹത്യ നടന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.