LiveTV

Live

Kerala

പീഡന പരാതി; ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് പ്രൊസിക്യൂഷന്‍

ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

പീഡന പരാതി; ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് പ്രൊസിക്യൂഷന്‍

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍. പരിശോധന വേണ്ടെന്ന് പ്രതിഭാഗം നിലപാടെടുത്തു. ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതി തിങ്കളാഴ്ച വിധി പറയും.

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയെ എതിര്‍ത്ത മുംബൈ പൊലീസ് ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ സാമ്പിള്‍ പരിശോധിക്കണമെന്ന് കോടതിയില്‍ അറിയിച്ചു. ഇതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഡി.എന്‍.എ പരിശോധനയുടെ ആവശ്യമില്ലെന്നും പ്രതിഭാഗം നിലപാടെടുത്തു. അതേസമയം അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായി സംഘം എത്തിയിരിക്കുന്നത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ബിനോയിയെ കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന നിലപാടിലാണ് കേരള പൊലീസ്.