LiveTV

Live

Kerala

ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു

ഇതോടെ കേരളത്തിലുളള പൊലീസ് സംഘത്തോട് സ്ഥലത്ത് തുടരാന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു

ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടി നല്കിയ പീഡന പരാതിയില്‍ ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെ കേരളത്തിലുളള പൊലീസ് സംഘത്തോട് സ്ഥലത്ത് തുടരാന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയി കോടിയേരി ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസിനോട് മുംബൈ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുളള കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളില്‍ മുംബൈ പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന നിലപാടിലാണ് കേരള പൊലീസ്. ഇതോടെ മുംബൈയില്‍ നിന്നുളള രണ്ടംഗ സംഘത്തോട് കണ്ണൂരില്‍ തുടരാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. ബിനോയിയെ കണ്ടെത്താനായില്ലെങ്കില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും മുംബൈ പൊലീസ് ആലോചിക്കുന്നുണ്ട്.ഇതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയി കോടിയേരി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.