LiveTV

Live

Kerala

ജോസഫ് വിഭാഗം പുറത്താക്കിയ ജില്ലാ പ്രസിഡന്‍റുമാര്‍ തുടരുമെന്ന് ജോസ് കെ മാണി

ജോസഫ് വിഭാഗമാണ് ആദ്യം സമാന്തര യോഗം വിളിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംസ്ഥാന സമിതിവിളിച്ചതെന്നും ജോസ് കെ മാണി

ജോസഫ് വിഭാഗം പുറത്താക്കിയ ജില്ലാ പ്രസിഡന്‍റുമാര്‍ തുടരുമെന്ന് ജോസ് കെ മാണി

ജോസഫ് വിഭാഗം പുറത്താക്കിയ ജില്ല പ്രസിഡന്‍റുമാര്‍ അതേസ്ഥാനത്തു തന്നെ തുടരുമെന്ന് ജോസ് കെ മാണി. നടപടിയെടുക്കുന്നവരോട് സഹതാപം മാത്രമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്ന ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെ ജോസഫ് വിഭാഗം നടപടിയെടുത്ത് തുടങ്ങിയത്. കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. എന്നാല്‍ നടപടിയെടുക്കുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നാണ് ജോസ് കെ മാണി പറയുന്നത്. പുറത്താക്കിയവര്‍ ഭരണഘടനപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ആയതിനാല്‍ ഇവര്‍ ജില്ല പ്രസിഡന്‍റുമാരായി തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.

Also read: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ജോസഫ് വിഭാഗത്തിന്

ജോസഫ് വിഭാഗമാണ് ആദ്യം സമാന്തര യോഗം വിളിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംസ്ഥാന സമിതിവിളിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. സമവായ ചര്‍ച്ചകള്‍ വിളിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കാമെന്നും ജോസ് കെ മാണി പറഞ്ഞു. കോഴിക്കോട് വയനാട് ജില്ല പ്രസിഡന്‍റുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോല്‍ ജോസഫ് വിഭാഗത്തിനൊപ്പം നിന്നിരുന്ന തൃശൂര്‍ ജില്ല പ്രസിഡന്‍റ് ജോസ് കെ മാണി പക്ഷത്തേക്ക് എത്തിയിട്ടുണ്ട്.