LiveTV

Live

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത്  അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

അതിശക്തമായ മഴയുടെ സാധ്യത പരിഗണിച്ച് വെളളിയാഴ്ച കാസര്‍ക്കോട് ജില്ലയിലും ശനിയാഴ്ച കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഈ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂണ്‍ 21ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലും ജൂണ്‍ 22ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജൂണ്‍ 23ന് കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴക്കുളള മുന്നറിയിപ്പ് വന്ന പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാണമെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കാണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.