LiveTV

Live

Kerala

വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.

വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. വായു ചുഴലിക്കാറ്റും കാലവര്‍ഷം ദുര്‍ബലമാകുന്നതിന് കാരണമായി.

മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ മഴ ശക്തമായിരുന്നെങ്കിലും പിന്നീട് ദുര്‍ബലമായി. ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്ക്. ജൂണ്‍ 1 മുതല്‍ 19 വരെ 398 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ലഭിച്ചത് 263 മില്ലീ മീറ്റര്‍ മഴ. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റും കാലവര്‍ഷം ദുര്‍ബലമാകുന്നതിന് കാരണമായി. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷ.