LiveTV

Live

Kerala

ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് കണക്ഷന്‍ നല്‍കുമെന്ന് എം.എം മണി

നാൽപതിനായിരം കുടുംബങ്ങൾക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാൾക്കായി നിർത്തിവയ്ക്കാനാകില്ല.

ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് കണക്ഷന്‍ നല്‍കുമെന്ന് എം.എം മണി

എറണാകുളം ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് കണക്ഷന്‍ നല്‍കുമെന്ന് വൈദ്യുതമന്ത്രി എം.എം മണി. നാൽപതിനായിരം കുടുംബങ്ങൾക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാൾക്കായി നിർത്തിവയ്ക്കാനാകില്ല. പ്രതിഷേധക്കാർ വസ്തുത മനസ്സിലാക്കി പെരുമാറണമെന്നും മന്ത്രി പറഞ്ഞു. ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഇന്നും തുടരും.

ശാന്തിവനത്തിലൂടെ ലൈൻ വലിക്കാൻ ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയിരുന്നു. മരത്തിന്റെ ചില്ലകൾ മുറിക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. മടങ്ങിപ്പോയ ഉദ്യോഗസ്ഥർ പിന്നീട് പൊലീസ് സംരക്ഷണയിൽ തിരിച്ചെത്തി പണികൾ പൂർത്തിയാക്കി. ഇതിനെതിരെ ശാന്തി വനം ഉടമ മീനാ മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ മന്ത്രി എം.എം. മണി വീണ്ടും രംഗത്തെത്തി. ചെറായിയിൽ നിന്ന് മന്നം വരെ 110 കെ.വി. ലൈൻ വലിക്കാനുള്ള പദ്ധതി 20 വർഷം മുമ്പുള്ളതാണ്. 7.8 കോടി എസ്റ്റിമേറ്റ് ഇട്ടിരുന്ന പദ്ധതിക്കായി ഇന്ന് 40 കോടി രൂപയാണ് ചെലവഴിക്കേണ്ടി വന്നത്.