LiveTV

Live

Kerala

ഖാദർ കമ്മിറ്റി റിപ്പോർട്ട്; സ്റ്റേ നിലനിൽക്കെ നടപടികളുമായി സർക്കാർ മുന്നോട്ട്

റിപ്പോർട്ടിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർസെക്കണ്ടറി ഏകീകരിച്ചതിന്റെ ജില്ലാതല യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു. 

 ഖാദർ കമ്മിറ്റി റിപ്പോർട്ട്;  സ്റ്റേ നിലനിൽക്കെ നടപടികളുമായി സർക്കാർ മുന്നോട്ട്

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഉണ്ടായിരിക്കേ തുടർ നടപടികളുമായി സർക്കാർ മുന്നോട്ട്. റിപ്പോർട്ടിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർസെക്കണ്ടറി ഏകീകരിച്ചതിന്റെ ജില്ലാതല യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു. അറിയിപ്പിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഹൈക്കോടതി സ്റ്റേയുടെ പശ്ചാത്തലത്തിൽ യോഗം വിളിച്ചത് കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിക്കുന്നു.

ഹയർ സെക്കണ്ടറി മേഖല ഡയറക്ടർമാർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീ.ഡയറക്ടർമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടൾമാർ എന്നിവർക്കാണ് യോഗത്തിലേക്ക് ക്ഷണം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് SCERTയിലാണ് യോഗത്തിനെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്ഷണിച്ചിരിക്കുന്ന യോഗം ഹൈസ്കൂൾ ഹയർസെക്കണ്ടറി ഏകീകരിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണെന്നും പറയുന്നുണ്ട്. സ്കൂളുകളുടെ പ്ലാനുകളും പദ്ധതികളുമാണ് ചർച്ചയാണെന്ന് പറയുന്നുവെങ്കിലും ഏകീകരിച്ചതിന് ശേഷമുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും. യോഗം കോടതി അലക്ഷ്യമാണെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. അതിനിടയിലും ഏകീകരണ നടപടികളുമായി മുന്നോട്ട് പോകുന്നത് പുതിയ വിവാദങ്ങൾക്ക് വഴിവച്ചേക്കും.