LiveTV

Live

Kerala

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ

റിസര്‍വ് ബാങ്കുമായി നേരിട്ട് ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ

സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ആർ.ബി.ഐയുടെ അനുമതിയില്ല . കേരളത്തിനു മാത്രമായി ഇളവ് നൽകാനാവില്ലെന്ന് ആർ.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഈ മാസം 25 ന് സർക്കാർ ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചു.

കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മുമ്പ് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്ന നിലപാടാണ് ആർ.ബി.ഐ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്. ആർ.ബി.ഐ നിലപാട് നിർഭാഗ്യകരമാണെന്നും ആവശ്യമെങ്കിൽ ആർ.ബി.ഐ ഗവർണറെ സർക്കാർ നേരിട്ട് സമീപിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാരെടുക്കുന്ന നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഈ മാസം 25 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചേരാനാണ് സർക്കാർ തീരുമാനം. മൊറട്ടോറിയം നീട്ടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് വന്നാൽ സർക്കാർ സഹകരിക്കില്ലെന്നും കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞു.