LiveTV

Live

Kerala

വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി മന്ത്രി എ.സി മൊയ്തീന്‍

നഗരസഭാ അധ്യക്ഷക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആന്തൂര്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി മന്ത്രി എ.സി മൊയ്തീന്‍

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് വിവാദം ഒതുക്കാന്‍‌ നീക്കം. സംഭവവുമായി ബന്ധപ്പെട്ട സെക്രട്ടറി ഗിരീഷ് കുമാറിനെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മന്ത്രി കൂടിക്കാഴ്ച നടത്തി. സി.പി.എം വിഭാഗീയതയുടെ ബലിയാടണ് ആന്തൂരിലെ പ്രവാസിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആന്തൂര്‍ നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എ. സി മൊയ്തീന്‍ ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, ബിൽഡിംഗ് എൻജിനീയർ കെ. കലേഷ്, ഓവർസിയർ ബി. സുധീർ എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു.

ക്ഷുഭിതനായ മന്ത്രി മാനുഷിക പരിഗണനയെങ്കിലും കാണിക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം സി.പി.എം വിഭാഗിയതയുടെ ബലിയാടാണ് പ്രവാസി വ്യവസായിയെന്ന് കെ.പി.സി.സി പ്രസിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നഗരസഭാധ്യക്ഷക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആന്തൂര്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സാജന്‍റെ ഭാര്യ അടക്കമുളളവരില്‍ നിന്നും മൊഴിയെടുക്കാനായി ഇന്ന് വളപട്ടണം പൊലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപ്പോയി.