LiveTV

Live

Kerala

എ.വി.ടിയില്‍ തൊഴിലാളി ചൂഷണം; 69 പേരുടെ എട്ട് ദിവസത്തെ ശമ്പളം പിടിച്ചു

പ്രതിഷേധിച്ചവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

എ.വി.ടിയില്‍ തൊഴിലാളി ചൂഷണം; 69 പേരുടെ എട്ട് ദിവസത്തെ ശമ്പളം പിടിച്ചു

സഹപ്രവര്‍ത്തകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് എ.വി.ടി കമ്പനി 69 തൊഴിലാളികളുടെ എട്ട് ദിവസത്തെ ശമ്പളം വെട്ടികുറച്ചു. നെല്ലിയാമ്പതി മണലാരു ടീ ഫാക്ടറിയിലെ തൊഴിലാളികളുടെ ശമ്പളമാണ് വെട്ടിക്കുറച്ചത്. പ്രതിഷേധിച്ചവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഏപ്രില്‍ 22നാണ് എ.വി.ടിയുടെ മണലാരു എസ്‌റ്റേറ്റിലെ അബ്ദുള്‍ റഹ്മാന്‍ എന്ന തൊഴിലാളി മരിച്ചത്. മുന്നറിയിപ്പില്ലാതെ അവധിയെടുത്തതിനാല്‍ മരണനന്തര ചടങ്ങുകളില്‍ പങ്കെടുത്ത 69പേരുടെ മെയ് മാസത്തെ എട്ട് ദിവസത്തെ ശമ്പളമാണ് കമ്പനി പിടിച്ചത്.

പത്തലിധികം ഒരുമിച്ച് അവധിയെടുക്കണമെങ്കില്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് കമ്പനിയുടെ വാദം. എ.വി.ടിയുടെ നടപടി ചോദ്യം ചെയ്തവരെ ഇടുക്കിയിലെ എസ്‌റ്റേറ്റുകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.