LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നല്‍കും

മരിച്ച സാജന്റെ ബന്ധുക്കളില്‍ നിന്ന് വളപട്ടണം സി.ഐ ഇന്ന് മൊഴിയെടുക്കും.

 പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നല്‍കും

കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിശദീകരണം നല്‍കും. മരിച്ച സാജന്റെ ബന്ധുക്കളില്‍ നിന്ന് വളപട്ടണം സി.ഐ ഇന്ന് മൊഴിയെടുക്കും. ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും. മാര്‍ച്ച് രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരുടെ പിടിവാശിയാണ് വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആക്ഷേപമുയര്‍ന്നതോടെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.