LiveTV

Live

Kerala

ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.

ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം മറ്റ് ജില്ലാ ഘടകങ്ങളിലേക്കും വ്യാപിക്കുന്നു. ജോസ് കെ മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജോസഫ് വിഭാഗത്തില്‍ നിന്നുള്ള കുട്ടപ്പന്‍ നെടുമ്പാലയെ ജില്ലാ പ്രസിഡന്‍റാക്കി. തൃശൂരില്‍ ജോസഫ് പക്ഷത്തിനൊപ്പം നിന്നിരുന്ന ജില്ലാ പ്രസിഡന്‍റ് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേര്‍ന്നു.

കേരള കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്‍റ് കെ.ജെ ദേവസ്യയെ പുറത്താക്കിയതായി ജോസഫ് വിഭാഗം നേതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ആകെയുള്ള 45 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 27 പേരും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തതായും നേതാക്കൾ പറഞ്ഞു.

വയനാട്ടിൽ യു.ഡി.എഫുമായുള്ള ബന്ധം വഷളാക്കിയതിനു പിന്നിലും കെ.ജെ ദേവസ്യയുടെ നിലപാടുകൾ ആണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ഇതിനിടെ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എം.ടി തോമസ് ജോസ് കെ മാണി പക്ഷത്തിനൊപ്പം ചേര്‍ന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിന് മാത്രമേ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുള്ളൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.