LiveTV

Live

Kerala

20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ ഈ അധ്യയന വര്‍ഷം തുറന്നില്ലെന്ന് പരാതി

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ സ്പെഷ്യല്‍ സ്കൂള്‍ ആണ് അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത് വരെയും തുറക്കാത്തത്

20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ ഈ അധ്യയന വര്‍ഷം തുറന്നില്ലെന്ന് പരാതി

കാസര്‍കോട് കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ ഈ അധ്യയന വര്‍ഷം തുറന്നില്ലെന്ന് പരാതി. സ്കൂള്‍ തുറക്കാത്തത് വെള്ളമില്ലാത്തത് കൊണ്ടാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിക്കാത്തത് കൊണ്ടാണ് സ്കൂള്‍ തുറക്കാത്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ സ്പെഷ്യല്‍ സ്കൂള്‍ ആണ് അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത് വരെയും തുറക്കാത്തത്. കഴി‍ഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 100 ഓളം ഭിന്നശേഷിക്കാരായ കുട്ടികളാണ് പഠിക്കുന്നത്.സ്കൂള്‍ തുറക്കാത്തത് കൊണ്ട് ഭിന്ന ശേഷിക്കാരായ കുട്ടികളെ വീട്ടില്‍ അടര്‍ച്ചിട്ട് ജോലിക്ക് പോകേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.

പലര്‍ക്കും കുട്ടികളെ നോക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സാഹചര്യവുമുണ്ട് സ്കൂള്‍ തുറക്കാത്തതെന്താണെന്ന് അന്വേഷിക്കുന്പോള്‍‌ സര്‍ക്കാര്‍ ഗ്രാന്‍‌ഡ് ലഭിക്കാത്തത് കൊണ്ടാണെന്നാണ് സ്കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ സ്കൂള്‍ തുറക്കാത്തത് മതിയായ ജലംലഭ്യമല്ലാത്തത് കൊണ്ടാണെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണം . വെള്ളമില്ലാത്തത് കൊണ്ട് മാനേജ്മെന്‍റിന്‍റെ കീഴിലുള്ല യത്തീംഖാനയും , വുമന്‍സ് കോളജും പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നു. ഉടനെ തന്നെ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിക്കാതെ തന്നെ മറ്റ് സ്പെഷ്യല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത് ചൂണ്ടി കാണിച്ചപ്പോഴാണ് വെള്ലമില്ലാത്ത പ്രശ്നം മാനേജ്മെന്‍റ് ഉന്നയിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.