LiveTV

Live

Kerala

സി.എം.എസ് കോളേജില്‍ എ.സ്.എഫ്.ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എ.ഐ.എസ്.എഫ്

എസ്. എഫ്. ഐ സംസ്ഥാന ജില്ല നേതൃത്വങ്ങളെ പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു

സി.എം.എസ് കോളേജില്‍ എ.സ്.എഫ്.ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എ.ഐ.എസ്.എഫ്

കോട്ടയം സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐ സംഘടന പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ നിരന്തരമായി ആക്രമണം ഉണ്ടാകുന്നതായും ഇവര്‍ പരാതിപ്പെടുന്നു. പ്രശ്നം പരിഹരിക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് പോലും സാധിക്കുന്നില്ലെന്നാണ് എ. ഐ. എസ്. എഫിന്‍റെ ആരോപണം. എന്നാല്‍ സംഘടനപ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്ന് എസ്. എഫ്. എഫ് വ്യക്തമാക്കി. മൂന്ന് വര്‍ഷം മുന്‍പാണ് കോട്ടയം സി. എം. എസ് കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് ആരംഭിക്കുന്നത്.

അന്ന് മുതല്‍ എസ്. എഫ്. ഐ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ നിരന്തരം ആക്രമണം നടത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. ശരത് കുമാര്‍, യൂണിറ്റ് സെക്രട്ടറി എ. ഐ. എസ്. എഫ് കഴിഞ്ഞ ദിവസം ക്യാംപസിന് പുറത്ത് പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്‍റ് അടക്കമുള്ളവരെ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. എസ്. എഫ്. ഐ സംസ്ഥാന ജില്ല നേതൃത്വങ്ങളെ പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ക്യാംപസിസില്‍ സംഘടന പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നാണ് എസ്. എഫ്. ഐ പറയുന്നത്. ഭരണ പക്ഷത്തെ രണ്ട് വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ സി. പി. എം, സി. പി. ഐ നേതൃത്വത്തിന്‍റെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് പ്രശ്നം.