LiveTV

Live

Kerala

പൊലീസുകാരിയെ തീ കൊളുത്തി കൊന്ന അജാസ് മരിച്ചു

ആലുവ ട്രാഫിക്കിൽ സിവിൽ പൊലീസ് ഓഫീസറായിരുന്നു അജാസ്. സൌമ്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പൊലീസുകാരിയെ തീ കൊളുത്തി കൊന്ന അജാസ് മരിച്ചു

മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്ന പൊലീസുകാരന്‍ അജാസ് മരിച്ചു. ആലുവ ട്രാഫിക്കിൽ സിവിൽ പൊലീസ് ഓഫീസറായിരുന്നു അജാസ്. സൌമ്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കുവരികയായിരുന്നു സൗമ്യ. വീട്ടിലേക്കുള്ള ഇടവഴിയില്‍വെച്ച്, പിന്നാലെ കാറിലെത്തിയ അജാസ് സൗമ്യയെ ഇടിച്ചുവീഴ്ത്തി. പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ പിന്നാലെയെത്തിയ ഇയാള്‍ സൌമ്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് അജാസ് സൗമ്യയുടെ ദേഹത്തും സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജാസില്‍ നിന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. സൗമ്യ വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അജാസിന്റെ മൊഴി. ഇന്നലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിന് പിന്നാലെയാണ് ഇന്ന് മരണം സംഭവിച്ചത്.