LiveTV

Live

Kerala

കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപ്പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: എ.കെ ബാലന്‍

കുടുംബത്തിലെ ആര്‍ക്കെതിരെയെങ്കിലും ഉയരുന്ന ആരോപണം പാര്‍ട്ടിയേയും വ്യക്തിയേയും ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും മന്ത്രി

കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപ്പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: എ.കെ ബാലന്‍

നയപരമായ കാര്യങ്ങളില്‍ അക്കാദമികള്‍ക്ക് നിര്‍ദേശം കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍. കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപ്പരിശോധിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. അവാര്‍ഡ് വിവാദം സര്‍ക്കാരിനെതിരെ ഉപയോഗിക്കാമെന്ന് ചിലര്‍ കരുതി. പക്ഷെ അത് നടന്നില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കുടുംബത്തിലെ ആര്‍ക്കെതിരെയെങ്കിലും ഉയരുന്ന ആരോപണം പാര്‍ട്ടിയേയും വ്യക്തിയേയും ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു. മക്കൾ എന്തെങ്കിലും ചെയ്യുന്നതിന്റ പേരിൽ അച്ഛന്റെ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

അതേസമയം ബിനോയി കോടിയേരിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സത്യം പുറത്തുവരട്ടെയെന്നും ചെന്നിത്തല പറഞ്ഞു.