LiveTV

Live

Kerala

തിരിച്ച് കിട്ടുമോ ആ സ്വര്‍ണ്ണമാല? പരാതിക്ക് പരിഹാരമാവാതെ കുഞ്ഞമ്മ 

ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവീ ക്ഷേത്രത്തിലെ ജോലിക്കാരിയായ ഇവരെ കബളിപ്പിച്ച് ശാന്തിക്കാരനായ യുവാവാണ് മാലയുമായി കടന്ന് കളഞ്ഞത്.

തിരിച്ച് കിട്ടുമോ ആ സ്വര്‍ണ്ണമാല? പരാതിക്ക് പരിഹാരമാവാതെ കുഞ്ഞമ്മ 

ജീവിതകാലം മുഴുവന്‍ കൂട്ടിവെച്ച സമ്പാദ്യം കൊണ്ടു വാങ്ങിയ സ്വര്‍ണമാല നഷ്ടമായതിന്റെ സങ്കടത്തിലാണ് കുഞ്ഞമ്മയെന്ന വൃദ്ധ. ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവീ ക്ഷേത്രത്തിലെ ജോലിക്കാരിയായ ഇവരെ കബളിപ്പിച്ച് ശാന്തിക്കാരനായ യുവാവാണ് മാലയുമായി കടന്ന് കളഞ്ഞത്. സംഭവം ചൂണ്ടിക്കാട്ടി പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും നടപടികളൊന്നുമായില്ലെന്നാണ് കുഞ്ഞമ്മ പറയുന്നത്.

ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവീക്ഷേത്രത്തിലെ തൂപ്പ് ജോലിക്കാരിയാണ് കുഞ്ഞമ്മ. 74ാം വയസിലും തുച്ചമായ തുകക്ക് വേണ്ടി ജോലി ചെയ്യുന്ന ഇവര്‍ക്ക് പറയാനുള്ളത്, ഒരായുസ് കാലത്തെ സമ്പാദ്യമായ തന്റെ മാല നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്.

വയനാട്ടില്‍ നിന്നും ക്ഷേത്രത്തിലെ ശാന്തിക്കാരനായെത്തിയ യുവാവാണ് കുഞ്ഞമ്മയെ കബളിപ്പിച്ച് മാലയുമായി കടന്നത്. വര്‍ഷങ്ങളായി കണ്ണങ്ങാട്ട് അമ്പലത്തിലെ ജോലിക്കാരിയായ തനിക്ക് ഇവിടുത്തെ ദേവി തന്നെ മാല തിരിച്ച് കൊണ്ട്തരുമെന്നാണ് കുഞ്ഞമ്മയുടെ വിശ്വാസം.