LiveTV

Live

Kerala

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നിലനില്‍ക്കെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും താല്‍ക്കാലിക നിയമനം

5000 രൂപ ഈട് വാങ്ങിയാണ് കെ.എസ്.ആര്‍.ടി.സി വീണ്ടും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്. 

 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നിലനില്‍ക്കെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും താല്‍ക്കാലിക നിയമനം

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും താല്‍ക്കാലിക നിയമനം. 5000 രൂപ ഈട് വാങ്ങിയാണ് കെ.എസ്.ആര്‍.ടി.സി വീണ്ടും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് റാങ്ക് പട്ടികയിലുള്ളവരുടെ തീരുമാനം.

കെ.എസ്.ആര്‍.ടി.സിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് റദ്ദ് ചെയ്തില്ല. പകരം ജൂണ്‍ 30 വരെ ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി നീട്ടി നല്‍കുക മാത്രമാണ് ചെയ്തത്. ഇതിനിടയിലാണ് 5000 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് വാങ്ങി വിവിധ ഡിപ്പോകളില്‍ താല്‍ക്കാലികമായി ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി നിയമിക്കുന്നത്.

പി.എസ്.സി റാങ്ക് പട്ടികയിലുള്ള 2485 പേര്‍ക്ക് നിയമനം നല്‍കണമെന്ന നിര്‍ദേശവും താല്‍ക്കാലിക നിയമനങ്ങള്‍ പാടില്ലെന്ന ഉത്തരവും ഇതോടെ അട്ടിമറിക്കപ്പെട്ടുവെന്നാണ് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ പ്രധാന പരാതി. എന്നാല്‍ കോടതിയലക്ഷ്യമായി ഒന്നും ചെയ്തിട്ടില്ലെന്നും പി.എസ്.സി ലിസ്റ്റിലുള്ളവരെ തന്നെയാണ് താല്‍ക്കാലികമായി നിയമിക്കുന്നതെന്നുമാണ് കെ.എസ്.ആര്‍.ടി.സി നിലപാട്.