LiveTV

Live

Kerala

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവമുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു. 

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍  നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബിൽ പാസാകില്ലെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ബില്ലുകളെ കുറിച്ച് കടകം പളളിക്ക് ധാരണയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ തിരിച്ചടിച്ചു.

ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സർക്കാർ നിലകൊളളുമ്പോഴാണ് ആചാര സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ബില്ല് കൊണ്ടുവരണമെന്ന നിലപാടുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ രംഗത്ത് വന്നത്. എൻ.കെ പ്രമചന്ദ്രൻ എം.പി ലോക്സഭയിൽ സ്വകാര്യബിൽ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. എന്നാൽ വിശ്വാസ സമൂഹത്തിനൊപ്പം നിൽക്കുമെന്നതാണ് യു.ഡി.എഫ് വാഗ്ദാനമെന്നും സ്വകാര്യ ബില്ലുകൾ നിയമമായ ചരിത്രമുണ്ടെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചു. ശബരിമല ബില്ലിന്റെ ഭാവി ബി.ജെ.പിയുടെ കയ്യിലാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും വ്യക്തമാക്കി.