LiveTV

Live

Kerala

എല്‍.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി

വയനാട്ടിലും ഇടുക്കിയിലുമാണ് ആത്മഹത്യകളെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

എല്‍.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി

എല്‍.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 15 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി. വയനാട്ടിലും ഇടുക്കിയിലുമാണ് ആത്മഹത്യകളെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാ‌പകർക്കെതിരെ കടുത്ത നടപടിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലും അറിയിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വൈകാതിരിക്കാൻ നടപടി സ്വീകരിക്കും. മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാ‌പകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ സഭയിൽ പറഞ്ഞു.

ബി ടെക് വിദ്യാർഥികൾക്ക് കലാകായിക മികവിന് ഇക്കൊല്ലം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ സഭയെ രേഖ മൂലം അറിയിച്ചു. ഒമ്പത് കർഷകരുടെ കുടുംബത്തിന് 29 ലക്ഷം രൂപ നഷ്ട്ടപരിഹാരം നൽകിയതായും മന്ത്രി അറിയിച്ചു.

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 678 വൈദ്യുതി മോഷണകേസുകൾ കണ്ടെത്തിയതായും 6, 30,58,649 ഇതുവരെ പിഴയിനത്തിൽ ഈടാക്കിയതായും മന്ത്രി എം.എം.മണി സഭയെരേഖമൂലം അറിയിച്ചു. വിവിധ കോടതികളിലായി നാല് കേസുകൾ നിലനിൽക്കുന്നു. വൈദ്യുതി മോഷണം തടയുന്നതിനായി 14 ആന്‍റി പവർ തെഫ്റ്റ് സ്കോഡുകൾ എല്ലാ ജില്ലകളിലുമായി പ്രവർത്തിച്ച് വരുന്നതായും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.