LiveTV

Live

Kerala

കൊല്ലം അഞ്ചലിൽ പ്ലസ്ടു വിദ്യാർഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു

പീഡന വിവരം മറച്ചുവെക്കാന്‍ പെൺകുട്ടിയില്‍ നിന്നും പണം ആവശ്യപ്പെട്ട രണ്ടു പേര്‍ പിടിയില്‍

കൊല്ലം അഞ്ചലിൽ പ്ലസ്ടു വിദ്യാർഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു

കൊല്ലം അഞ്ചലിൽ പ്ലസ്ടു വിദ്യാർഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു. പീഡന വിവരം മറച്ചുവെക്കാന്‍ പെൺകുട്ടിയുടെ കൈയ്യിൽ നിന്നും വൻതുക ആവശ്യപ്പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യകോട് സ്വദേശി അഫ്സർ, സഹോദരൻ ഇജാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ഭീഷണി മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അഞ്ചലിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പാലോട് സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. ഇക്കഴിഞ ഫെബ്രുവരി ആറിനായിരുന്നു ആദ്യ പീഡനം. പിറന്നാളാഘോഷത്തിനായി വീട്ടിലെത്തിയപ്പോഴായിരുന്നു അഫ്സർ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് സഹോദരൻ ഇജാസ് പെൺകുട്ടി തങ്ങിയിരുന്ന കുളത്തൂപ്പുഴയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി അഫ്സറുമായുള്ള ബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കി. ഇതിന് ശേഷം പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ആദ്യ ഘട്ടം ഇരുപത്തി എണ്ണായിരം രൂപ കൈക്കലാക്കിയ പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടതൊടെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് ശേഷം നാടുവിട്ട പെൺകുട്ടിയെ പോലീസ് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ അഫ്സർ, ഇജാസ് എന്നിവർക്കെതിരേ പോക്സോ ചുമത്തി. ഇരുവരേയും തെളിവെടുപ്പിന് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.