LiveTV

Live

Kerala

വ്യവസായി ആത്മഹത്യ ചെയ്തതിന് കാരണം ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നല്‍കാത്തതാണെന്ന് ഭാര്യ 

കുറച്ച് ദിവസമായി ഭര്‍ത്താവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. 

വ്യവസായി ആത്മഹത്യ ചെയ്തതിന് കാരണം ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നല്‍കാത്തതാണെന്ന് ഭാര്യ 

കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് ആന്തൂർ നഗരസഭയുടെ പിടിവാശി മൂലമെന്ന് വ്യവസായിയുടെ ഭാര്യ. ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് സാജൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഭാര്യ ബീന. പല തവണ സാജൻ നഗരസഭ ചെയർപേഴ്സണെ നേരിൽ കണ്ട് അഭ്യർത്ഥിച്ചെങ്കിലും ബോധപൂര്‍വം അവഗണിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

ഇരുപത് കോടിയോളം രൂപ മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്റെറിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകില്ലെന്നുറപ്പായതോടെയാണ് സാജൻ പാറയിൽ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ബീന ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാജൻ കടുത്ത മാസിക സമ്മർദ്ദത്തിലായിരുന്നു. ഓരോ തവണയും നിസാര കാര്യങ്ങൾ പറഞ്ഞാണ് അന്തിമാനുമതിക്കുള്ള അപേക്ഷ നഗര സഭ മടക്കിയത്.പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നവശ്യപ്പെട്ട് പി.ജയരാജനടക്കമുള്ള നേതാക്കളെ സമീപിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു.