LiveTV

Live

Kerala

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി 

കോടതി നിര്‍ദേശപ്രകാരമുള്ള രേഖകള്‍ കൈമാറാമെന്നും ഉചിതമായ തീരുമാനം കോടതിക്ക് സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. 

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി 

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ ലഭ്യമായില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.

കോടതി നിര്‍ദേശപ്രകാരമുള്ള രേഖകള്‍ കൈമാറാമെന്നും ഉചിതമായ തീരുമാനം കോടതിക്ക് സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. പോലിസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഉദ്യോഗസ്ഥരോട് അന്വേഷണ സംഘവുമായി സഹകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രേഖകള്‍ ലഭിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.