കോഴിക്കോടും മലപ്പുറത്തും വിദ്യാര്‍ഥികള്‍ക്ക് റാഗിങിനിടെ മര്‍ദ്ദനം
താമരശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് തലക്ക് പരിക്കേറ്റു.
കോഴിക്കോടും മലപ്പുറത്തും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങിനിടെ മര്‍ദ്ദനം. താമരശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് തലക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ ചോദ്യം ചെയ്തു രക്ഷിതാക്കളും രംഗത്തെത്തി.
മലപ്പുറം വാണിയമ്പലം സ്കൂളില്‍ റാഗിങിന് ഇരയായ വിദ്യാര്‍ഥിക്ക് കൈയ്ക്ക് പൊട്ടലേറ്റു. റാഗിങ് വിവരം അധ്യാപകരെ അറിയിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്. കൈക്ക് പൊട്ടലേറ്റ വിദ്യാര്‍ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. വിദ്യാര്‍ഥിയുടെ പരാതി സ്കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറി.