LiveTV

Live

Kerala

കൊച്ചി മെട്രോയും നോര്‍ക്ക റൂട്ട്സും കൈ കോര്‍ക്കുന്നു

മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് നിരവധി സംരംഭ സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്

കൊച്ചി മെട്രോയും നോര്‍ക്ക റൂട്ട്സും കൈ കോര്‍ക്കുന്നു

വിദേശ മലയാളികൾക്ക് നിക്ഷേപ സാധ്യതയുമായി കൊച്ചിന്‍ മെട്രോയുമായി നോര്‍ക്ക റൂട്ട്സും കൈ കോര്‍ക്കുന്നു. മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് നിരവധി സംരംഭ സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്. വിവിധ വാണിജ്യ സംരംഭങ്ങളിലേക്കാണ് പ്രവാസി നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്‍റര്‍, ഓഫീസ് സൗകര്യങ്ങൾ, റീട്ടെയില്‍ ഷോപ്പ്, കോഫി ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് ഔട്ട്‍ലെറ്റുകൾ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുള്ളത്.

നോര്‍ക്ക റൂട്ട്സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്ക റൂട്ട്സ് വഴിയുള്ള സംരംഭങ്ങളിൽ പ്രവാസികള്‍ക്ക് നിലവിലുള്ള വാടകയില്‍ 25 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ഏഴ് മുതല്‍ പത്ത് വര്‍ഷക്കാലത്തേക്കാണ് കരാര്‍ കാലാവധി. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം ഓഫീസിൽ ആരംഭിച്ച ബിസിനസ്സ് ഫെസിലിറ്റേഷന്‍ വിഭാഗം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ഈ ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.